2010, നവംബർ 21, ഞായറാഴ്‌ച

യാത്ര....

                                                     പിന്തുടര്‍ന്നോടി വരുന്നെന്‍ ആത്മാവിന്‍ പിന്നിലായ്,
കരിയിലതണലില്‍ പതിഞ്ഞയെന്‍ മോഹാനുക്കള്‍ .
ഈ...മുള്‍മുനകള്‍ക്കിടയില്‍ നിന്നാരുണ്ടെനിക്കൊരഭയം തരാന്‍.
എന്‍റെ യാത്മാവിനൊളിക്കാനൊരു ചെറു മാളം നല്‍കാന്‍ .
മേലെ മാനം നീന്തിക്കടന്നാരോ ഒരു കൂടൊരുക്കി ;

നിറ ദീപങ്ങള്‍ക്കി ടയിലുയര്‍ന്ന  ഗഗനാലിഗനമടുത്ത സമുച്ചയത്തിനരികേ ,
വഴി തേടിക്കരയുന്ന എന്‍ ചിന്ത തന്‍ കണ്ണുകള്‍എത്തി.
പല പറവകള്‍ പാറിനടന്ന മേഘം ,നാളെ ഈ മണല്‍ നിറഞ്ഞ സ്വര്‍ഗത്തില്‍
വാതില്‍ പാളിയില്‍ വിരലമര്‍ത്തിപ്പിടിച്ചന്നമ്മ കരഞ്ഞു ,
നിറഞ്ഞ കണ്ണില്‍ നിന്നാ പഴുത്ത കണീര്‍ പൊഴിഞ്ഞു ;
വിടപറച്ചില്‍ ...ചിരിയകന്ന പുതു സന്തോഷം പതിയെ ..
ഇനീ തീയുള്ള കഷ്ട്ടതയില്ല ,തിരമാലയുള്ള നെഞ്ചിടിപ്പില്ല,
ഓര്‍ത്തെടുത്ത ആ ഭൂമിയും വീഥി പോലെ അമ്പരവും ,
അന്നം തേടിപ്പറന്ന കറുത്ത കാക്കകള്‍ ,കൂടെ ഞാനും പറന്നകന്നു .
എന്നെ നോക്കുന്നതെത്ര മുഖങ്ങള്‍ ,യാത്രാ മംഗളങ്ങള്‍ നേര്‍ന്നു .
പിച്ചവെച്ചമര്‍ന്ന മണ്‍തരിയും ,പായല്‍ നിറഞ്ഞ പച്ച കുളങ്ങളും
പാട വരമ്പിലെ നെന്മണിതുള്ളിയും പാതി വിരിഞ്ഞ കാറ്റും മഴയും
അതിര്‍ അതിര്‍വരമ്പിന്‍ഇപ്പുറ  മെത്തി ഇന്നോളം  മഴയില്‍ മണ്ണിന്‍ സുഗന്ധം  പൂത്തിട്ടില്ല
ഞാനിപ്പോഴും ആ ലക്ഷ്യമെത്തിയതറിയാതെ  ...അങ്ങനെ ...അങ്ങനെ ....

21 അഭിപ്രായങ്ങൾ:

  1. അങ്ങനെയങ്ങനെ അവസാനിക്കും മുന്‍പ് എപോഴെങ്കിലും ലക്‌ഷ്യം ഇതും വിഷമിക്കാതെ നീ.....

    മറുപടിഇല്ലാതാക്കൂ
  2. നീ ഇപ്പൊ അങ്ങനെ പറയും ദേ നൗഷാദ് കരയുന്നു .....നീ അറിയുന്നുണ്ടോ
    ഇത് ശരഫിയ്യയില്‍ ഉള്ള അന്നെഴുതിയതാണ്

    മറുപടിഇല്ലാതാക്കൂ
  3. തുടക്കക്കാരനെന്ന നിലയില്‍ ആരുടെയെങ്കീലും ‘ഗൈഡന്‍സ്’ സ്വീ‍കരിച്ച് ചെറിയ തിരുത്തലുകള്‍, വെട്ടിയൊതുക്കല്‍ എന്നിവ നടത്തിയാല്‍ മനോഹരമായിരിക്കും.

    -അഭിപ്രായം തുറന്ന് പറയുന്നതില്‍ പരിഭവപ്പെടില്ലെന്ന് കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നല്ല ഫോട്ടോ.കളി വള്ളം തുഴഞ്ഞു തുഴഞ്ഞു ഒരിക്കല്‍ നമുക്ക് അക്കരെ
    എത്താം ..പക്ഷെ എവിടെ ആണ് അക്കര? ഇക്കരെ നില്‍ക്കുമ്പോള്‍
    അക്കരെ പച്ച..!!
    വാക്യ രചന കുറേക്കൂടി നന്നാക്കാന്‍ അവസരം ഉണ്ടാകും.വീണ്ടും എഴുതുമ്പോള്‍.
    പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് അക്ഷരം ഒന്ന് കൂടി തിരുത്തണോ എന്ന് ശ്രദ്ധിക്കണം
    കേട്ടോ.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. മനോവികാരങ്ങൾ കവിതയായോ ചെറുകഥയായോ എഴുതാം.
    ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കൂ.

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  6. കവിതയിൽ വരി തിരിക്കുന്നതും,അക്ഷരങ്ങൾ ഒന്നിച്ച് ചേർക്കുന്നതും ഒന്നുകൂടി നന്നായിരിക്കും കേട്ടൊ..


    അതിര്‍ അതിര്‍വരമ്പിനിപ്പുമെത്തയിന്നോളം
    മഴയില്‍ മണ്ണിന്‍ സുഗന്ധം പൂത്തിട്ടില്ല
    ഞാനിപ്പോഴും ആ ലക്ഷ്യമെത്തിയതറിയാതെ
    അങ്ങനെയങ്ങിനേ ...അങ്ങനെ ...

    മറുപടിഇല്ലാതാക്കൂ
  7. കവിത
    എന്നിലെ ആസ്വാദനത്തിൽ നിന്നകലെയാണ്,
    എനിക്കറിയാത്തതും കവിതയാണ്
    പക്ഷെ
    കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്നവരെ ബഹുമാനമാണ്
    കാരണം
    എനിക്കറിയാത്തതാണല്ലോ കവിത..
    ബൂലോകം (ബ്ലോഗുകളുടെ ലോകം) ഒത്തിരി കഴിവുള്ളവരുടേയും ഇത്തിരി കുശുമ്പന്മാരുടേയും ഇടമാണ്, നാം വിചാരിക്കാത്തത് കണ്ടെത്തുകയും നാം വിചാരിച്ചത് ചിന്തിക്കാത്തവരുടേയും ഇടം.
    വേഷം മാറി വരുന്ന ചങ്ങാതിമാരുടെ മനസ്സ് വിഷലിപ്തമായൊരിടം, ഒത്തിരി പേരെ എഴുത്തിന്റെ ലോകത്തെത്തിച്ചതും, ഒത്തിരി പേരുടെ ജീവിതം കോഞ്ഞാട്ടയായതും ബൂലോകത്തിന്റെ ചരിത്രം
    ഓരോ കാൽവെയ്പ്പും സൂക്ഷിച്ച് മുന്നോറുക …..

    മറുപടിഇല്ലാതാക്കൂ
  8. ആ ഫോട്ടോ എനിക്ക് നന്നായി പിടിച്ചു.

    മറുപടിഇല്ലാതാക്കൂ
  9. കവിത നന്നായി, തീര്‍ച്ചയായും
    എഴുതാനറിയാം.
    കുറച്ചു കൂടി ശ്രദ്ധിക്കൂ,
    ആശംസകള്‍, സഹോദരാ.
    സ്നേഹപൂര്‍വ്വം
    താബു.

    മറുപടിഇല്ലാതാക്കൂ
  10. വിചാരം പറഞ്ഞത് ഓര്‍മ്മയില്‍ ഉണ്ടാവണം അത്ര തന്നെ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. കുറച്ചു കൂടി ഒതുക്കി പറഞ്ഞുവെങ്കില്‍ എന്ന് ആശിച്ചു പോക്കുന്നു

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചു. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ