2010, നവംബർ 26, വെള്ളിയാഴ്‌ച

അക്ഷരശവങ്ങള്‍.

അയാള്‍ പേനയും കടലാസുമെടുത്തു ,
" ഉം" ...
"എന്തെഴുതും?."
 അയാള്‍ ആലോചിച്ചു ..ഇന്നെന്തെങ്കിലും എഴുതണം ,എഴുതിയെ പറ്റൂ ..അയാളുടെ  വിരലുകള്‍ക്കിടയില്‍ കിടന്നു പേന ഉരുണ്ടു മറിഞ്ഞു .
......ഒരുപാട് അക്ഷര ജീവനുകള്‍ പിറന്നു ..സന്തൃപ്തിയോടെ  അയാള്‍ ആദ്യം മുതല്‍ ഒന്ന്  കണ്ണോടിച്ചു .....................
...............ആ അക്ഷരങ്ങളെല്ലാം പേനയുടെ കുത്തേറ്റ് മരിച്ചു കിടക്കുന്നുണ്ടായിരുന്നു.

18 അഭിപ്രായങ്ങൾ:

 1. ഈ ഒരവസ്ഥ എല്ലാവര്‍ക്കുമുണ്ടായിട്ടില്ലേ ..എത്ര അക്ഷരങ്ങളെ നാം കൊലപേനക്ക് ഇരയാക്കിയിട്ടുണ്ട് ..
  കൊല്ലുക സൃഷ്ട്ടിക്കുക ......ഉം

  മറുപടിഇല്ലാതാക്കൂ
 2. പേനയുടെ കുത്തേറ്റാണല്ലോ അക്ഷരങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത്..
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. കഥയില്‍ കഥയുണ്ട് പക്ഷെ അക്ഷരത്തെറ്റ് വേണ്ടുവോളവും ഉണ്ട്. വലിയ കഥയാകുമ്പോള്‍ അറിഞ്ഞുകൊണ്ട് തന്നെ അക്ഷരത്തെറ്റ്‌ വരുത്താന്‍ നിര്‍ബന്ധിതരാകും .പക്ഷെ രണ്ടു വരി കഥയില്‍ അത് കല്ലുകടിയാകും.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. തണല്‍ പറഞ്ഞത് ശ്രദ്ധിക്കൂ ..
  ഒന്ന് ശരി ആക്കിയിട്ടു പോസ്റ്റ്‌ ചെയ്യാമല്ലോ..
  കുട്ടി കഥ അല്ലെ..അതിനെ പേന വെച്ചു
  കൊന്നത് കൂടാതെ കീ പാട് വെച്ചു കൂടി
  കൊല്ലണോ?
  പിന്നെ കഥയുടെ ആശയം കൊള്ളാം കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 5. അതെ എന്തെഴുതും!?
  ഇതു തന്നെയാണ് എന്‍റെയും പ്രശ്നം.
  എഴുതുന്നതൊക്കെ മൌസിന്‍റെ അമ്പേറ്റു കാലയവനികക്കുള്ളില്‍ മറയുന്നു.

  എന്‍റെ ബ്ലോഗില്‍ വന്നു അഭിപ്രായം പറഞ്ഞതിന്
  നന്ദി. പെങ്ങളുടെ പേരു പറയുമോ?പ്ലീസ്‌..

  മറുപടിഇല്ലാതാക്കൂ
 6. വെട്ടിയും തിരുത്തിയും അവസാനം നന്നാവും.

  മറുപടിഇല്ലാതാക്കൂ
 7. കമന്റ്‌ തന്ന അല്ലാര്‍ക്കും നന്ദി ..തെറ്റുകള്‍ തിരുത്തും ഒരു തുടക്കക്കാരന്റെതെന്നു കരുതി ക്ഷമിക്കുമാള്ളൂ ഫിസ് മോന്റെ മൂളക്കം എനിക്ക് മനസ്സിലായി ഫ്ലവര്‍ നും എന്‍റെ ലോഖതിനും അല്ലാര്‍ക്കും നന്ദി പ്രവാസിക്കുല്ലത് ഞാന്‍ അവിടെ വന്നു തരാം

  മറുപടിഇല്ലാതാക്കൂ
 8. നൗഷാദേ, മുന്‍പേ ഇവടെ വന്നു ഈ കഥ വായിച്ചിരുന്നു, കമെന്റാന്‍ പറ്റിയില്ല.പിന്നെ ഇസ്മായില്‍ പറഞ്ഞിട്ടും അക്ഷരത്തെറ്റ് തിരുത്തി കണ്ടില്ല.
  "എന്തെയുതും."-- എന്തെഴുതും എന്നല്ലേ?
  അയ്യാളുടെ--- അയാളുടെ
  സന്ത്ര്പ്തിയോടെ -- സംതൃപ്തിയോടെ
  മുതലോന്ന്‍--മുതലൊന്നു
  പിന്നെ പ്രവാസിനി അല്ലേ പ്രവാസി എന്നാണു നൗഷാദ് അവരെ വിളിക്കുന്നത്‌..

  കൊച്ചു കൊച്ചു തെറ്റുകള്‍ നിസ്സാരമായി കാണാതെ ഇനിയും എഴുതു....
  എല്ലാവിധ ആശംസകളും നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 9. ശരിയാ ഞാന്‍ കൊന്നില്ല അതോണ്ട് ശരിയല്ല

  മറുപടിഇല്ലാതാക്കൂ
 10. നൌഷാദ് പെങ്ങളാരെന്നു ചെറിയൊരു എൈഡിയ കിട്ടിയല്ലോ..

  മറുപടിഇല്ലാതാക്കൂ
 11. മിനിക്കഥ നന്നായിട്ടുണ്ട് പക്ഷേ,ദയാവധത്തിന്‍ വിധിക്കാതെ അക്ഷരതെറ്റുകളെ ഒന്ന് തിരുത്തിയേക്ക് നൌഷാദേ...

  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 12. ഡാഷ്ബോര്‍ഡില്‍ ഒരു ജന്മംകൂടി എന്നൊരു പോസ്റ്റ് കാണുന്നല്ലോ..
  അത് കിട്ടുന്നില്ലല്ലോ നൌഷാദേ..

  മറുപടിഇല്ലാതാക്കൂ
 13. അല്ലാവര്‍ക്കും നന്ദി ,ഉമ്മു അമ്മാരിനും എന്‍റെ ലോഖത്തിനും ഹംസകാകും
  സാബിക്കും നുരുങ്ങിനും moideenum jaazmikutty കും രാംജിക്കും നന്ദി
  തെറ്റുകള്‍ തിരുത്തും ....വീണ്ടും വരിക ..

  മറുപടിഇല്ലാതാക്കൂ
 14. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും ആ അക്ഷരങ്ങള്‍... അതുകൊണ്ട് പേടിയില്ല.

  മറുപടിഇല്ലാതാക്കൂ
 15. അക്ഷരങ്ങളുടെ ഈ കൊല,
  എന്നെ ആരംഭിച്ചതാ.
  ഇനി നാം കൂടെ അതിനെ കൊല്ലാതിരിക്കാന്‍ ശ്രമിക്കുക.
  പരിപോഷിപ്പിക്കുക, കൂടുതല്‍ വായനയിലൂടെ...

  മറുപടിഇല്ലാതാക്കൂ