2010, നവംബർ 26, വെള്ളിയാഴ്‌ച

അക്ഷരശവങ്ങള്‍.

അയാള്‍ പേനയും കടലാസുമെടുത്തു ,
" ഉം" ...
"എന്തെഴുതും?."
 അയാള്‍ ആലോചിച്ചു ..ഇന്നെന്തെങ്കിലും എഴുതണം ,എഴുതിയെ പറ്റൂ ..അയാളുടെ  വിരലുകള്‍ക്കിടയില്‍ കിടന്നു പേന ഉരുണ്ടു മറിഞ്ഞു .
......ഒരുപാട് അക്ഷര ജീവനുകള്‍ പിറന്നു ..സന്തൃപ്തിയോടെ  അയാള്‍ ആദ്യം മുതല്‍ ഒന്ന്  കണ്ണോടിച്ചു .....................
...............ആ അക്ഷരങ്ങളെല്ലാം പേനയുടെ കുത്തേറ്റ് മരിച്ചു കിടക്കുന്നുണ്ടായിരുന്നു.

2010, നവംബർ 23, ചൊവ്വാഴ്ച

വിശപ്പ്‌

ഈ രാത്രി,ഇന്നും എന്റെ മക്കള്‍ പട്ടിണിയില്‍,
ഉടക്കുന്ന ജീവിതം ,ഇടറുന്ന ശബ്ദം...'ഞാനിന്നോരമ്മയല്ല'
അനന്തതയില്‍ പിച്ചവെച്ചടുക്കുന്ന കന്നുകാലികള്‍ .
നിര്‍വജനങ്ങള്‍,എന്റെ മക്കള്‍ക്കിതും പോരാ..
ഒറ്റ നാളം തിളങ്ങുന്ന എന്റെ കൂരക്കുള്ളിലിപ്പോഴും,
അരക്കെട്ടമര്‍ന്നു കിടക്കുന്ന എന്റെ പെണ്മക്കള്‍ ..
രക്തം നിറഞ്ഞ ജീവന്‍ പിടയുന്നു,ചുടു ചോറിനു വേണ്ടി..,
പൊളിഞ്ഞ്‌,ഒട്ടയിട്ട വാതില്‍ക്കല്‍ നിലക്കാത്ത ശബ്ദങ്ങള്‍.
എത്ര ലോകം,വിരല്‍ തുന്ബില്‍ എത്ര കടിഞ്ഞാണുകള്‍.
ഈ മരപ്പൊത്തില്‍ അശുദ്ധത പതിഞ്ഞ കിളികള്‍ ..
അവര്‍ വയറ്റില്‍ തടവുന്നു,ആ കെട്ടുകലഴിക്കുന്നു .
നിറയെ കണ്ണുകള്‍ പിറന്ന ഭൂമി,'എല്ലാം ഗുരുടന്മാര്‍.
"അമ്മെ ..വിശക്കുന്നു.."എന്റെ മക്കള്‍ വീണ്ടും കരയുന്നു.
വാതില്‍ തുറന്നാരെങ്കിലും വല്ലതും തരുമോ....?
വാതില്‍ക്കല്‍ ശബ്ദം..! തട്ടിതുരന്നു അകത്തു കയറി  അവന്‍ ..
എന്റെ മകളപ്പോഴും പിടഞ്ഞു കരഞ്ഞു ."അമ്മെ...ഞാന്‍ മരിക്കുന്നു.. " 

2010, നവംബർ 21, ഞായറാഴ്‌ച

യാത്ര....

                                                     പിന്തുടര്‍ന്നോടി വരുന്നെന്‍ ആത്മാവിന്‍ പിന്നിലായ്,
കരിയിലതണലില്‍ പതിഞ്ഞയെന്‍ മോഹാനുക്കള്‍ .
ഈ...മുള്‍മുനകള്‍ക്കിടയില്‍ നിന്നാരുണ്ടെനിക്കൊരഭയം തരാന്‍.
എന്‍റെ യാത്മാവിനൊളിക്കാനൊരു ചെറു മാളം നല്‍കാന്‍ .
മേലെ മാനം നീന്തിക്കടന്നാരോ ഒരു കൂടൊരുക്കി ;

നിറ ദീപങ്ങള്‍ക്കി ടയിലുയര്‍ന്ന  ഗഗനാലിഗനമടുത്ത സമുച്ചയത്തിനരികേ ,
വഴി തേടിക്കരയുന്ന എന്‍ ചിന്ത തന്‍ കണ്ണുകള്‍എത്തി.
പല പറവകള്‍ പാറിനടന്ന മേഘം ,നാളെ ഈ മണല്‍ നിറഞ്ഞ സ്വര്‍ഗത്തില്‍
വാതില്‍ പാളിയില്‍ വിരലമര്‍ത്തിപ്പിടിച്ചന്നമ്മ കരഞ്ഞു ,
നിറഞ്ഞ കണ്ണില്‍ നിന്നാ പഴുത്ത കണീര്‍ പൊഴിഞ്ഞു ;
വിടപറച്ചില്‍ ...ചിരിയകന്ന പുതു സന്തോഷം പതിയെ ..
ഇനീ തീയുള്ള കഷ്ട്ടതയില്ല ,തിരമാലയുള്ള നെഞ്ചിടിപ്പില്ല,
ഓര്‍ത്തെടുത്ത ആ ഭൂമിയും വീഥി പോലെ അമ്പരവും ,
അന്നം തേടിപ്പറന്ന കറുത്ത കാക്കകള്‍ ,കൂടെ ഞാനും പറന്നകന്നു .
എന്നെ നോക്കുന്നതെത്ര മുഖങ്ങള്‍ ,യാത്രാ മംഗളങ്ങള്‍ നേര്‍ന്നു .
പിച്ചവെച്ചമര്‍ന്ന മണ്‍തരിയും ,പായല്‍ നിറഞ്ഞ പച്ച കുളങ്ങളും
പാട വരമ്പിലെ നെന്മണിതുള്ളിയും പാതി വിരിഞ്ഞ കാറ്റും മഴയും
അതിര്‍ അതിര്‍വരമ്പിന്‍ഇപ്പുറ  മെത്തി ഇന്നോളം  മഴയില്‍ മണ്ണിന്‍ സുഗന്ധം  പൂത്തിട്ടില്ല
ഞാനിപ്പോഴും ആ ലക്ഷ്യമെത്തിയതറിയാതെ  ...അങ്ങനെ ...അങ്ങനെ ....

2010, നവംബർ 20, ശനിയാഴ്‌ച

ദെ..ഒരു പെണ്‍കുട്ടി കരയുന്നു...

അവളുടെ ചുണ്ടിനു  നേരെ  ചാനല്‍  മൈക്കുകള്‍ പാഞ്ഞടുത്തു,അവള്‍ക്കു  മുമ്പില്‍ ചാനല്‍ പ്രതിനിധികള്‍  കുന്നുകൂടി,ഇമവെട്ടാത്ത    അവളുടെ കണ്ണുകളില്‍  ഭയത്തിന്‍റെ   കറുത്ത ഗോളം  നാല്പാടും  ഓടി  രക്ഷപ്പെടാന്‍  ശ്രമിച്ചു..,ഇല്ല..അവള്‍  കണ്ണുകള്‍  ചിമ്മി  കരയാന്‍  തുടങ്ങി.ആ ആള്‍   
 കൂട്ടത്തില്‍  നിന്നാരോ  വിളിച്ചു  പറഞ്ഞു ,"നില്‍ക്ക്.കരയല്ലേ .. ക്യാമറ ഓണ്‍അല്ലാ..അവള്‍ വീണ്ടും  കണ്ണുകള്‍ തുറന്നു.കടുത്ത മഞ്ഞ  പ്രകാശം
 കവിളില്‍  നിന്നുറ്റിവീഴുന്ന കണ്ണീര്‍  കണങ്ങള്‍  ചാനല്‍ക്യാമറകള്‍  ഒപ്പിയെടുത്തു.അവള്‍ കൂടുതല്‍  കരഞ്ഞു,ഇരയെ  തേടിപ്പിടിച്ച കഴുകന്‍മാരെ  പോലെ  അവര്‍
  ചോദ്യങ്ങളെറിഞ്ഞു   തുടങ്ങി,"'ആദ്യം  എത്ര  പേരുണ്ടായിരുന്നു?'എവിടൊക്കെ  കൊണ്ട്  പോയി..ഇത്  പ്രതീക്ഷിച്ചതാണോ ?.ഭാവി 
 പരിപാടി  എന്താണ്? പുതിയ  പ്രൊമോട്ടര്‍മാരെ  കിട്ടിയോ? ആരോടെങ്കിലും  കടപ്പാടുണ്ടോ? ഇതിനെ  കുറിച്ചു   അമ്മ  എന്ത്പറഞ്ഞു,.
ചോദ്യശരങ്ങള്‍  നിലക്കാതെ  അവളില്‍  വന്നു തറച്ചു, സന്തോഷത്തിന്‍റെ  പുഞ്ചിരി തൂകി  നില്‍ക്കുന്ന  അച്ഛന്‍റെ   വിരല്‍  തുമ്പില്‍
  മുറുക്കിപ്പിടിച്ച്‌ ആ  നാലു  വയസ്സുകാരി  നിയന്ത്രണം  വിട്ടു പൊട്ടിക്കരഞ്ഞു ചാനല്‍ മൈക്കുകള്‍ ക്യാമറക്ക്മുന്നിലേക്ക് തിരിഞ്ഞു  പറഞ്ഞുതുടങ്ങി  
.   
'കടിനദ്വാനത്തിന്റെ  ഫലം കിട്ടിയ  സന്തോഷത്തിന്‍റെ കണ്ണീരാണ്  നാം  ഇപ്പോള്‍  കണ്ടത്, അവള്‍  പ്രതീക്ഷിച്ചിരുന്നില്ല, അവള്‍ക്കു വാക്കുകള്‍  കിട്ടുന്നില്ല. ജൂനിയര്‍ സ്റ്റാര്‍ സിങ്ങര്‍  ഒന്നാം  സ്ഥാനം  നേടി  ഫ്ലാറ്റ്  സ്വന്തമാക്കിയ   ബാഗ്യവതിയുടെ  അടുത്ത്  നിന്നും...

2010, നവംബർ 16, ചൊവ്വാഴ്ച

ബാല്യകാലം


കിനാവിലിങ്ങനെ കരഞ്ഞലിയാന്‍ ഇന്നും ഞാനാ വഴിതേടുന്നു.

കഴിഞ്ഞകാല വീഥികള്‍ ,എന്‍റെ മുന്നില്‍ കൊട്ടിയടച്ച പടിവാതിലുകള്‍,

വീണ്ടുമിതാ.. ആ വഴിത്താരതന്‍ മൂലയില്‍ മൂട്ഞ്ഞിപട മണിഞ്ഞിരിക്കുന്നു .

ദൂരേ.., കാലത്തിന്‍റെ പിന്നിലേക്ക് എന്റെ ഓര്‍മകള്‍ പിറന്നടക്കുമ്പോള്‍;

നീണ്ട മുള്‍ വേലിക്കരികില്‍ വെച്ചന്നവള്‍ കരഞ്ഞുനനഞ്ഞ മണ്ണും,

ഇലകള്‍ കോഴിഞ്ഞ പൂ പിറക്കാത്ത കുറുന്തോട്ടിയും, അലിഞ്ഞലിഞ്ഞ്‌,

കാറ്റും, പുല്‍ച്ചാടി മേയുന്ന വയലും വരമ്പും, എന്റെ സഖിയും.

ഒരു കാലത്തിന്‍റെ സ്‌മൃതിയായ്..., ഇതാ ഇന്നെന്റെ മുമ്പില്‍ നഗ്നയായ്‌ നില്‍ക്കുന്നു.

ആ നേരം കഴിയുമെന്നറിയാമെങ്കില്‍, ഈ നേരമിങ്ങനെ വെറുതെ കഴിയില്ലെന്നോ?

ബാല്ല്യമെന്ന സ്വര്‍ഗ്ഗവും ബാലനെന്ന അഹങ്കാരവും ഇതാ..

ഈ ചുളിഞ്ഞ കണ്ണുകളില്‍ മരിച്ചു കിടക്കുന്നു.

അന്ന് ഞാന്‍ എന്തെന്നത് ഞാനറിഞ്ഞില്ലാ.. ഇന്ന് ഞാനാരാണെന്നറിഞ്ഞു വേദനിക്കുന്നു

ആ നേരത്തെ കിളികള്‍ കാണാത്ത ഗോപുരക്കിളിവാതിലിലൂടെ നോക്കിച്ചിരിക്കുന്നു.

പിടഞ്ഞെഴുനേറ്റു തിരിഞ്ഞോടാന്‍ ഹൃദയം മെനക്കെടുമെങ്കിലും,

ഇന്നണിഞ്ഞ കുപ്പയമേതെന്നു പറയാം; അതാണ്‌ മുഷിഞ്ഞ പ്രായം .

സൂര്യന്റെ ചിറകിനോടും ഞാന്‍ ചോദിച്ചു "ഈ യാത്ര എങ്ങോട്ട് "

വാക്കുകള്‍ നിരത്തിക്കളിച്ചിട്ടും ഇതിനുത്തരം പറഞ്ഞില്ല ഈ വഴിയിലെ സഹയാത്രികര്‍.

എങ്കിലും ആ നേരമിങ്ങനെ കഴിയുമെന്നറിയാമെങ്കില്‍,

ഈ നേരമിങ്ങനെ വെറുതെ കരയുമോ?

2010, നവംബർ 15, തിങ്കളാഴ്‌ച

പ്രശോഭിത ഹൃദയം

ഞാനെന്റെ കണ്ണുകള്‍ തുറക്കുകയാണ്. നീണ്ട ഇരുട്ടിന്റെ വഴിയുടെ ആരംഭത്തില്‍ അടഞ്ഞുപോയ നല്ല കാഴ്ചയുടെ ജാലകം, ആത്മ ഹര്‍ഷത്തോടെ ഈ നവ വസന്തത്തിന്റെ..., പുതിയ ഹൃദയങ്ങളുടെ,
ഒരു ലോകത്തേക്ക് ഞാനത് തുറന്നു വെക്കുകയാണ്‌. ഞാന്‍ പുതിയ കാഴ്ച പ്രതീക്ഷിക്കുന്ന തുടക്കകാരനാണ്.
നിങ്ങള്‍ എനിക്ക് നിങ്ങളുടെ ഹൃദയം നല്‍കുക, പിരിഞ്ഞു പോവുന്ന ഒരു നേരം അതു വേദനയോടെ മടക്കി നല്‍കാം. ഞാന്‍ നിങ്ങള്‍ക്ക് എന്റെ ആത്മാവ് നല്‍കാം. പക്ഷെ അത് പച്ചിലയില്‍ പൊതിഞ്ഞ കരിങ്കല്ലല്ല..!!
ഞാനാണ്‌, എങ്ങനെ പരിചയപ്പെടുത്തണമെന്നറിയാത്ത ഞാനെന്ന “ഞാന്‍....“