2010, നവംബർ 23, ചൊവ്വാഴ്ച

വിശപ്പ്‌

ഈ രാത്രി,ഇന്നും എന്റെ മക്കള്‍ പട്ടിണിയില്‍,
ഉടക്കുന്ന ജീവിതം ,ഇടറുന്ന ശബ്ദം...'ഞാനിന്നോരമ്മയല്ല'
അനന്തതയില്‍ പിച്ചവെച്ചടുക്കുന്ന കന്നുകാലികള്‍ .
നിര്‍വജനങ്ങള്‍,എന്റെ മക്കള്‍ക്കിതും പോരാ..
ഒറ്റ നാളം തിളങ്ങുന്ന എന്റെ കൂരക്കുള്ളിലിപ്പോഴും,
അരക്കെട്ടമര്‍ന്നു കിടക്കുന്ന എന്റെ പെണ്മക്കള്‍ ..
രക്തം നിറഞ്ഞ ജീവന്‍ പിടയുന്നു,ചുടു ചോറിനു വേണ്ടി..,
പൊളിഞ്ഞ്‌,ഒട്ടയിട്ട വാതില്‍ക്കല്‍ നിലക്കാത്ത ശബ്ദങ്ങള്‍.
എത്ര ലോകം,വിരല്‍ തുന്ബില്‍ എത്ര കടിഞ്ഞാണുകള്‍.
ഈ മരപ്പൊത്തില്‍ അശുദ്ധത പതിഞ്ഞ കിളികള്‍ ..
അവര്‍ വയറ്റില്‍ തടവുന്നു,ആ കെട്ടുകലഴിക്കുന്നു .
നിറയെ കണ്ണുകള്‍ പിറന്ന ഭൂമി,'എല്ലാം ഗുരുടന്മാര്‍.
"അമ്മെ ..വിശക്കുന്നു.."എന്റെ മക്കള്‍ വീണ്ടും കരയുന്നു.
വാതില്‍ തുറന്നാരെങ്കിലും വല്ലതും തരുമോ....?
വാതില്‍ക്കല്‍ ശബ്ദം..! തട്ടിതുരന്നു അകത്തു കയറി  അവന്‍ ..
എന്റെ മകളപ്പോഴും പിടഞ്ഞു കരഞ്ഞു ."അമ്മെ...ഞാന്‍ മരിക്കുന്നു.. " 

6 അഭിപ്രായങ്ങൾ:

 1. അമ്മെ ..വിശക്കുന്നു.."എന്റെ മക്കള്‍ വീണ്ടും കരയുന്നു.
  വാതില്‍ തുറന്നാരെങ്കിലും വല്ലതും തരുമോ....?
  വാതില്‍ക്കല്‍ ശബ്ദം..! തട്ടിതുരന്നു അകത്തു കയറി അവന്‍ ..
  എന്റെ മകളപ്പോഴും പിടഞ്ഞു കരഞ്ഞു ."അമ്മെ...ഞാന്‍ മരിക്കുന്നു.. "

  ചുറ്റുമുള്ള കണ്ണുകള്‍ എല്ലാം കുരുടന്മാരുടെത് തന്നെ....

  മറുപടിഇല്ലാതാക്കൂ
 2. ആരും വിശന്നു മരിക്കാതിരിക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, നവംബർ 24 9:54 PM

  നിര്‍വജനങ്ങള്‍,ഇതെന്താണെന്ന് മനസിലായില്ല.. കവിതയുടെ ആശയം വളരെവ്യക്തം ..വിശപ്പിന്റെ വിളിയെ കുറിച്ച് അതിനുത്തരം നൽകാനാകത്തവരെ കുറിച്ച്... പശിയടക്കാൻ വേണ്ടി ഏതൊരമ്മയും തന്റെ ശരീരം വരെ വിൽക്കുന്നു... ഇന്നിന്റെ ദുരവസ്ഥ.... വരികൾ ഒന്നു കൂടി നന്നാക്കാമയിരുന്നു .കെട്ടുകലഴിക്കുന്നു ,ഗുരുടന്മാര്‍,തുരന്നു,ഞാനിന്നോരമ്മയല്ല...ഇതൊക്കെ ഒന്നു തിരുത്തി എഴുതുമെന്ന് വിശ്വസിക്കട്ടെ.... ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ.... ഭാവുകങ്ങൾ...

  മറുപടിഇല്ലാതാക്കൂ