2010, നവംബർ 20, ശനിയാഴ്‌ച

ദെ..ഒരു പെണ്‍കുട്ടി കരയുന്നു...

അവളുടെ ചുണ്ടിനു  നേരെ  ചാനല്‍  മൈക്കുകള്‍ പാഞ്ഞടുത്തു,അവള്‍ക്കു  മുമ്പില്‍ ചാനല്‍ പ്രതിനിധികള്‍  കുന്നുകൂടി,ഇമവെട്ടാത്ത    അവളുടെ കണ്ണുകളില്‍  ഭയത്തിന്‍റെ   കറുത്ത ഗോളം  നാല്പാടും  ഓടി  രക്ഷപ്പെടാന്‍  ശ്രമിച്ചു..,ഇല്ല..അവള്‍  കണ്ണുകള്‍  ചിമ്മി  കരയാന്‍  തുടങ്ങി.ആ ആള്‍   
 കൂട്ടത്തില്‍  നിന്നാരോ  വിളിച്ചു  പറഞ്ഞു ,"നില്‍ക്ക്.കരയല്ലേ .. ക്യാമറ ഓണ്‍അല്ലാ..അവള്‍ വീണ്ടും  കണ്ണുകള്‍ തുറന്നു.കടുത്ത മഞ്ഞ  പ്രകാശം
 കവിളില്‍  നിന്നുറ്റിവീഴുന്ന കണ്ണീര്‍  കണങ്ങള്‍  ചാനല്‍ക്യാമറകള്‍  ഒപ്പിയെടുത്തു.അവള്‍ കൂടുതല്‍  കരഞ്ഞു,ഇരയെ  തേടിപ്പിടിച്ച കഴുകന്‍മാരെ  പോലെ  അവര്‍
  ചോദ്യങ്ങളെറിഞ്ഞു   തുടങ്ങി,"'ആദ്യം  എത്ര  പേരുണ്ടായിരുന്നു?'എവിടൊക്കെ  കൊണ്ട്  പോയി..ഇത്  പ്രതീക്ഷിച്ചതാണോ ?.ഭാവി 
 പരിപാടി  എന്താണ്? പുതിയ  പ്രൊമോട്ടര്‍മാരെ  കിട്ടിയോ? ആരോടെങ്കിലും  കടപ്പാടുണ്ടോ? ഇതിനെ  കുറിച്ചു   അമ്മ  എന്ത്പറഞ്ഞു,.
ചോദ്യശരങ്ങള്‍  നിലക്കാതെ  അവളില്‍  വന്നു തറച്ചു, സന്തോഷത്തിന്‍റെ  പുഞ്ചിരി തൂകി  നില്‍ക്കുന്ന  അച്ഛന്‍റെ   വിരല്‍  തുമ്പില്‍
  മുറുക്കിപ്പിടിച്ച്‌ ആ  നാലു  വയസ്സുകാരി  നിയന്ത്രണം  വിട്ടു പൊട്ടിക്കരഞ്ഞു ചാനല്‍ മൈക്കുകള്‍ ക്യാമറക്ക്മുന്നിലേക്ക് തിരിഞ്ഞു  പറഞ്ഞുതുടങ്ങി  
.   
'കടിനദ്വാനത്തിന്റെ  ഫലം കിട്ടിയ  സന്തോഷത്തിന്‍റെ കണ്ണീരാണ്  നാം  ഇപ്പോള്‍  കണ്ടത്, അവള്‍  പ്രതീക്ഷിച്ചിരുന്നില്ല, അവള്‍ക്കു വാക്കുകള്‍  കിട്ടുന്നില്ല. ജൂനിയര്‍ സ്റ്റാര്‍ സിങ്ങര്‍  ഒന്നാം  സ്ഥാനം  നേടി  ഫ്ലാറ്റ്  സ്വന്തമാക്കിയ   ബാഗ്യവതിയുടെ  അടുത്ത്  നിന്നും...

16 അഭിപ്രായങ്ങൾ:

  1. ഞാന്‍ കരുതി വല്ല പീഡനവും ആവുമെന്ന് ......വെറുതെ മനുഷ്യനെ പറഞ്ഞ് പറ്റിക്കാന്‍ വേണ്ടി ... ഹ ഹ ഹ,,,

    മിനിക്കഥ രസകരമായി ട്ടോ..

    മറുപടിഇല്ലാതാക്കൂ
  2. അയ്യെടാ മോനെ ഞാന്‍ കരുതി ആദ്യം വായിച്ചപോ നീ ....
    ഹോ ശ്വാസം നേരെ വീണു .എന്‍റെ കുഞ്ഞനിയാ വല്ല കഥയും പോരട്ടെ ...

    മറുപടിഇല്ലാതാക്കൂ
  3. നൌഷാദ് ഇക്ക ആദ്യമൊന്നു പേടിപ്പിച്ചുകളഞ്ഞു .
    എനിക്കിഷ്ട്ടായി ഈ കുഞ്ഞു കഥ
    ആശംസകള്‍ തുടരൂ ............................

    മറുപടിഇല്ലാതാക്കൂ
  4. കരയാന്‍ വരട്ടെ.ക്യാമറ ഓണ്‍ അല്ല..
    നല്ല മിനികഥ നൌഷാദ്..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  5. അക്ഷര പിശാച്ചുകളെ എഡിറ്റു ചെയ്യണം കേട്ടൊ നൌഷാദ്

    (അദ്ധ്വാനം,ഭാഗ്യവതി,....)
    ബൂലോഗത്തേക്ക് സ്വാഗതവും ഒപ്പം എല്ലാ ഭാവുകങ്ങളും കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  6. njan vannittund.vaikkayum cheythirunnu.nannayi vaayicha ezhuthuka.ezhithiyath nannayi vaayikkuka ennittu post cheyyuka.

    മറുപടിഇല്ലാതാക്കൂ
  7. നൌഷാദ്, എല്ലാ പോസ്റ്റുകളും വായിച്ചു. കൂ‍ട്ടത്തിൽ കൂടുതലിഷ്ടമായ ഈ പോസ്റ്റിൽ കമന്റുന്നു.

    അക്ഷരപിശാചുകൾ ഉള്ളത് ബിലാത്തിപട്ടണം സൂചിപ്പിച്ചത് തിരുത്തുമല്ലോ

    ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം ...ഇനിയൂണ്ടോ ഇമ്മാതിരി ഐറ്റംസ് ????

    മറുപടിഇല്ലാതാക്കൂ
  9. സംഭവം നല്ല സസ്പെന്‍സില്‍ തന്നെ തുടങ്ങാന്‍ കഴിഞ്ഞു. എന്നാലും ചില ചില്ലറ പോരായ്മകളും കാണുന്നുണ്ട്.ഒന്നു കൂടി എഡിറ്റ് ചെയ്തിരുന്നുവെങ്കില്‍ (അക്ഷരത്തെറ്റുകളും ഒഴിവാക്കി)കൂടുതല്‍ നന്നാക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം. ഒരു ട്വിസ്റ്റ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ