2010, നവംബർ 16, ചൊവ്വാഴ്ച

ബാല്യകാലം


കിനാവിലിങ്ങനെ കരഞ്ഞലിയാന്‍ ഇന്നും ഞാനാ വഴിതേടുന്നു.

കഴിഞ്ഞകാല വീഥികള്‍ ,എന്‍റെ മുന്നില്‍ കൊട്ടിയടച്ച പടിവാതിലുകള്‍,

വീണ്ടുമിതാ.. ആ വഴിത്താരതന്‍ മൂലയില്‍ മൂട്ഞ്ഞിപട മണിഞ്ഞിരിക്കുന്നു .

ദൂരേ.., കാലത്തിന്‍റെ പിന്നിലേക്ക് എന്റെ ഓര്‍മകള്‍ പിറന്നടക്കുമ്പോള്‍;

നീണ്ട മുള്‍ വേലിക്കരികില്‍ വെച്ചന്നവള്‍ കരഞ്ഞുനനഞ്ഞ മണ്ണും,

ഇലകള്‍ കോഴിഞ്ഞ പൂ പിറക്കാത്ത കുറുന്തോട്ടിയും, അലിഞ്ഞലിഞ്ഞ്‌,

കാറ്റും, പുല്‍ച്ചാടി മേയുന്ന വയലും വരമ്പും, എന്റെ സഖിയും.

ഒരു കാലത്തിന്‍റെ സ്‌മൃതിയായ്..., ഇതാ ഇന്നെന്റെ മുമ്പില്‍ നഗ്നയായ്‌ നില്‍ക്കുന്നു.

ആ നേരം കഴിയുമെന്നറിയാമെങ്കില്‍, ഈ നേരമിങ്ങനെ വെറുതെ കഴിയില്ലെന്നോ?

ബാല്ല്യമെന്ന സ്വര്‍ഗ്ഗവും ബാലനെന്ന അഹങ്കാരവും ഇതാ..

ഈ ചുളിഞ്ഞ കണ്ണുകളില്‍ മരിച്ചു കിടക്കുന്നു.

അന്ന് ഞാന്‍ എന്തെന്നത് ഞാനറിഞ്ഞില്ലാ.. ഇന്ന് ഞാനാരാണെന്നറിഞ്ഞു വേദനിക്കുന്നു

ആ നേരത്തെ കിളികള്‍ കാണാത്ത ഗോപുരക്കിളിവാതിലിലൂടെ നോക്കിച്ചിരിക്കുന്നു.

പിടഞ്ഞെഴുനേറ്റു തിരിഞ്ഞോടാന്‍ ഹൃദയം മെനക്കെടുമെങ്കിലും,

ഇന്നണിഞ്ഞ കുപ്പയമേതെന്നു പറയാം; അതാണ്‌ മുഷിഞ്ഞ പ്രായം .

സൂര്യന്റെ ചിറകിനോടും ഞാന്‍ ചോദിച്ചു "ഈ യാത്ര എങ്ങോട്ട് "

വാക്കുകള്‍ നിരത്തിക്കളിച്ചിട്ടും ഇതിനുത്തരം പറഞ്ഞില്ല ഈ വഴിയിലെ സഹയാത്രികര്‍.

എങ്കിലും ആ നേരമിങ്ങനെ കഴിയുമെന്നറിയാമെങ്കില്‍,

ഈ നേരമിങ്ങനെ വെറുതെ കരയുമോ?

7 അഭിപ്രായങ്ങൾ:

  1. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. വീണ്ടും വായിച്ച് തെറ്റുകള്‍ തിരുത്തിയ ശേഷം മാത്രം പോസ്റ്റ് ചെയ്യുക.അതു പോലെ കമന്റിലെ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. മുഹമ്മദ് കുട്ടിക്ക പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ( ഞങ്ങളുടെ എല്ലാം കാരണവരാണ് അദ്ദേഹം .. മൂത്തവര്‍ ചൊല്ല് മുതുനെല്ലിക്ക ആദ്യം മധുരിക്കും പിന്നെ കയ്ക്കും ശ്ശോ തെറ്റി പോയി ആദ്യം കൈക്കും പിന്നെ മധുരിക്കും )

    പിന്നെ എഴുത്തു കറുപ്പ് അക്ഷരത്തില്‍ മതി എന്നാണ് എന്‍റെ പക്ഷം .. ഇവിടെ ചുവപ്പ് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  3. നൌഷാദ് ഇക്ക ഭൂലോകത്തേക്ക് സ്വാഗതം .
    അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക .
    എഴുത്തിന്റെ നിറം കറുപ്പാക്കിയാല്‍ നന്നായിരിക്കും .
    തുടര്‍ന്ന് എഴുതു ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  4. അല്ലെങ്കിലും ആര്‍ക്ക് പറയാനാകും അതിനുത്തരം?

    കവിത കൊള്ളാം

    മറുപടിഇല്ലാതാക്കൂ