2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഒരു ജന്മത്തിനായി ...



ആ യാത്രക്കിടയില്‍ ആദി  അവളോട്‌ പേര് ചോദിച്ചു.നിശബ്ദത കത്തി നിന്ന ആമുഖത്തുനിന്നും അവള്‍ പതുക്കെ പറഞ്ഞു തുടങ്ങി.
"എന്നെകുറിച്ചറിയാനൊന്നുമില്ല ആരായാലും .."
“എങ്കിലും നിനക്കൊരു പേരുണ്ടാവുമല്ലോ..?അതാ ഞാന്‍ ചോദിച്ചത് .."
മാറോടണക്കിപ്പിടിച്ച  തന്റെ  കുഞ്ഞിന്റെ  കൈവെള്ളയില്‍  അവള്‍ തടവിക്കൊണ്ടിരുന്നു 
തീവണ്ടിയുടെ പിറകിലോട്ടോടിപ്പോവുന്ന കാഠിന്യമേറിയ കാഴ്ചകള്‍...  റെയില്‍വേ ട്രാക്കിന്റെ വശങ്ങളില്‍  ജീവിക്കുന്ന 'മനുഷ്യര്‍'...അവളുടെ മുഖത്തെ അങ്കലാപ്പില്‍ ആ ജീവിതത്തിന്റെ വേദന ഉണ്ടായിരുന്നു . ആദിയുടെ  മുഖാമുഖമെന്നോണമാണ് അവള്‍ ഇരുന്നത് ..ഒരിക്കലും അവള്‍ അയാളുടെ  മുഖത്തേക്ക്നോക്കിയില്ല ..വെളുത്ത ഒരു സ്ത്രീ രൂപത്തിന്റെ കറുത്ത മുഖമായിരുന്നു അവള്‍ക്ക്‌.
"കുഞ്ഞിനു വല്ലതും കൊടുത്തിരുന്നോ..?
"ഉംഹും .."
അവളപ്പോഴും തനിക്കു ജീവതം തന്ന ആ നീണ്ട തെരുവിനെ കൈവിടാത്ത പോലെ ..
"നീ കുഞ്ഞിനു പേരിട്ടിട്ടുണ്ടോ..?"
"ഹാ ..നല്ല പേരാ ..!"  
അവള്‍ അല്‍പ്പം ചിരിക്കുന്നത് ആദി  കണ്ടു
"പറ... എന്താ പേര്..?"
"ജാനകി.." 
അവള്‍ സന്തോഷത്തോടെ പറഞ്ഞു . 
 അഴുക്കു പുരണ്ട അവളുടെ കൈകള്‍ കുഞ്ഞിന്റെ  നെറ്റിയില്‍ തടവിക്കൊണ്ടിരുന്നു പഴകിനാറുന്ന സാരിത്തലപ്പു കൊണ്ട് അവള്‍ കുഞ്ഞിന്റെ മുഖം തുടക്കുന്നുമുണ്ട്, ആദിക്ക്  അത് തടയണമെന്നുണ്ട്‌ പക്ഷെ അവളുടെ കുഞ്ഞ്‌..പറഞ്ഞ വില താനിപ്പോഴും കൊടുത്തിട്ടില്ല ...കൊടുത്താലേ തനിക്കതിനെ ഒന്ന് തൊടാന്‍ പോലും കിട്ടൂ ..ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ആദിയിരുന്നു .
"സാര്‍ എന്നെ എങ്ങോട്ടാ കൊണ്ട് പോണേ ..?"
"അടുത്ത സ്റ്റോപ്പ്‌ വരെ ..വണ്ടി അവിടെയാ..അവിടുന്ന്‍ നിനക്ക് മടങ്ങിപ്പോരാം .."
അവള്‍ തലയാട്ടി ..മുറുക്കാന്‍ തിന്നു ചുണ്ടുകള്‍ പൊട്ടിത്തകര്‍ന്ന അവളുടെ സൌന്ദര്യം അയാളെ  വല്ലാതെ അലോരസപ്പെടുത്തി.. അഴുക്കു നിറഞ്ഞ കവിളുകള്‍ കറുത്ത കഴുത്ത്‌,മഞ്ഞ കലര്‍ന്ന പല്ല് ..എല്ലാം ആദിയെ  അസ്വസ്ഥനാക്കുന്നുണ്ട് ..
"നിന്റെ ഭര്‍ത്താവ് ...?"
"എനിക്ക് ഭാര്ത്താവില്ല..!"
അവള്‍ കട്ടിയോടെ പറഞ്ഞു 
"അപ്പോള്‍  ഈ കുഞ്ഞ്‌ ..നിന്റേതു തന്നെ അല്ലെ ..?"
"അല്ല..എനിക്ക് എവിടുന്നോ കിട്ടിയതാ ..പക്ഷെ എന്റേത് തന്നെ .."
അറിയാതെ എവിടുന്നോ മനസ്സില്‍ സമാധാനം കുടിയേറി ..
"ഹാവൂ.."
എവിടയോ ആര്‍ക്കോ പിറന്ന കുഞ്ഞ്‌  , ചിലപ്പോ നല്ല കുടുംബത്തിലേതാവാം  , എന്തായാലും അവളുടേതല്ല ..അവള്‍ പ്രസവിച്ച്താണെങ്കില്‍ ..അവള്‍ വില്‍ക്കുമോ . ഒരിക്കലുമില്ല.
"എത്താറായി..എണീറ്റോളൂ.."
"സാര്‍ പൈസ താ ..ഞാങ്ങോട്ടില്ല..കുഞ്ഞിനെ എടുത്തോ .."
കീശയില്‍ നിന്നും ഒരു കെട്ട് പണം അവള്‍ക്ക്‌ കൊടുത്തു 'അറപ്പോടെ'അവളില്‍ നിന്നും ആദി  കുഞ്ഞിനെ വാങ്ങി .. ഇറങ്ങാനായി നടന്നു, ചുണ്ടുകള്‍ വിടര്‍ത്തി അവള്‍ കാശ് എണ്ണുകയാണ്. ആ തിരക്കിനിടയിലൂടെ ആദി കുഞ്ഞിനേയും  കൊണ്ട്   നടന്നകന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയിരിക്കുന്നു , ജാനകിക്ക് അവളുടെ  ഒരമ്മയെ  നഷ്ട്ടപെട്ടുവോ..?
 ആദി പിന്നെ പിറകോട്ടു തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നു ,റോഡരികില്‍ നിര്‍ത്തിയിട്ട തന്റെ കാറില്‍ കുഞ്ഞിനേയും വെച്ച് വണ്ടി വേഗതയിലോടിച്ചു,ദൂരേക്ക്‌ പഞ്ഞകന്ന ട്രെയിനിന്റെ ചെറിയ ശബ്ദം അപ്പോഴും ആദിക്കനുഭവപെട്ടു ഒന്നുമറിയാതെ 'തന്റെ കുഞ്ഞ്‌ 'ഉറങ്ങുന്നതവന്‍ ഇടയ്ക്കു നോക്കുന്നുണ്ടായിരുന്നു ഒരാഗ്രഹത്തിന്റെയോ  അല്ലെങ്കില്‍ നേടിയെടുക്കലിന്റെയോ സംതൃപ്തി ആദിയുടെ  മുഖത്ത് തിളങ്ങി നിന്നു
      (തുടരും)
 .........

33 അഭിപ്രായങ്ങൾ:

  1. നോവലാണോ ??...തുടക്കം ഉഷാറായി ..

    മറുപടിഇല്ലാതാക്കൂ
  2. വായിക്കട്ടെ..
    വന്ന വിവരം അറിയിച്ചതാണ്.
    മക്കള്‍ക്ക്‌ ചോറ് കൊടുത്തിട്ട് ഇപ്പം വരാം..
    മഅസ്സലാമ..

    മറുപടിഇല്ലാതാക്കൂ
  3. കാറില്‍ ആദിയുടെ ഭാര്യ ഇല്ല അല്ലേ..
    ഉണ്ടെങ്കില്‍ അവരുടെ മടിയില്‍ കിടത്താമായിരുന്നു.
    പാവം കുട്ടി,
    അല്ല ,ആദിക്ക് ഭാര്യ ഉണ്ടോ ആവോ അല്ലേ,,
    എന്തെങ്കിലും ആകട്ടെ, ബാക്കി വേഗം വരട്ടെ..

    മറുപടിഇല്ലാതാക്കൂ
  4. ഫൈസൂ ..ജാസിമികുട്ടി ..വന്നതിനു നന്ദി ..നിസര്‍ക്ക വീണ്ടും വരുമല്ലോ ?
    പ്രവാസിനീ.... കഥ വായിച്ച്‌ ക്ട്ടികളെ പട്ടിനിക്കിടല്ലേ ..
    പിന്നെ ആദിക്ക് ഭാര്യ ഉണ്ടോ ഇല്ലേ എന്നത് വഴിയെ പറയാം .. ബെജാരവല്ലേ പാത്തൂ ..

    മറുപടിഇല്ലാതാക്കൂ
  5. തുടരും അപ്പോൾ ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ
  6. കഥയുടെ ആദ്യഭാഗം വായിച്ചു. നന്നായി എഴുതി .ഇനിയും അടുത്ത ഭാഗം കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. തുടക്കം കൊള്ളാം..ബാക്കി കൂടി പോരട്ടെ എന്നിട്ടു പറയാം

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം ..നല്ല തുടക്കം ..
    കല്ല്‌ കടിക്കുന്നുട് കഥയില്‍. അയാള്‍ ശരി അല്ല
    കേട്ടോ..ബാകി വരട്ടെ..ശരി ആക്കാന്‍ സിബിഐ
    വേണ്ടി വരുമോ എന്ന് നോക്കാം.....

    മറുപടിഇല്ലാതാക്കൂ
  9. തുടക്കം നന്നായിട്ടുണ്ട്, ബാക്കി കൂടി വരട്ടെ...

    മറുപടിഇല്ലാതാക്കൂ
  10. ഇതിൽ ഇനിയും തുടരാമായിരിന്നു...വളരെ ചെറിയ ഒരു പോർഷനും കുഞ്ഞു സസ്പെസും എന്നുമാത്രമേ ഞാനിപ്പോൾ പറയുന്നുള്ളൂ...

    മറുപടിഇല്ലാതാക്കൂ
  11. തുഠക്കം കൊള്ളാം..
    കുറെ ചൊദ്യങ്ങള് അവശേഷിപ്പിച്ചു
    ബാക്കി വരാന്‍ കാക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  12. ഇതെന്താ,പെട്ടെന്നു ആളെ വിടാനുള്ള ഭാവമില്ലെ?.വേഗം അങ്ങു പറഞ്ഞു തീര്‍ത്താലെന്താ?

    മറുപടിഇല്ലാതാക്കൂ
  13. അവതരണം ഓക്കേ. ഇത് വഴി വീണ്ടും വരാം.

    @ കുട്ടീക്കാ, ഇത് അത്ര പെട്ടെന്ന് തീരൂന്ന് തോന്നുന്നില്ല.

    @പ്രവാസിനി, മകള്‍ക്ക് ചോറൊക്കെ കൊടുത്തു,എല്ലാ ജോലികളും തീര്‍ത്ത് ബ്ലോഗില്‍ വന്നാല്‍ മതി. ചുമ്മാതല്ല കുട്ടികള്‍ ക്ഷീണിച്ചിരിക്കുന്നത്. ഹമ്പടാ..!

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം.
    നല്ല അവതരണം..തുടരുക,
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. തുഠക്കം കൊള്ളാം..
    ഒടുക്കം എപ്പോള്‍ വരും ?

    മറുപടിഇല്ലാതാക്കൂ
  16. തുടരൂ....രസം പിടിച്ചു വരുന്നു.

    മറുപടിഇല്ലാതാക്കൂ
  17. തുടര്‍ക്കഥയോ, നോവലോ ? ഇതില്‍ ഏതാണെങ്കിലും അടുത്ത പോസ്റ്റില്‍
    ചേര്‍ക്കുമല്ലോ.ഏതായാലും തുടക്കം നന്നായി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  18. കൊള്ളാം ..നല്ല തുടക്കം ..ബാക്കി വേഗം വരട്ടെ..

    മറുപടിഇല്ലാതാക്കൂ
  19. noval aanenkil thutakkatthile ithra adhikam incidents kutthi niraykkendiyirunnilla. nalla observations varatte

    മറുപടിഇല്ലാതാക്കൂ
  20. അടുത്തതിനു കാത്തിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  21. തുടരൻ ആണല്ലെ...!
    എങ്കിൽ പോരട്ടെ...
    കാത്തിരിക്കുന്നു...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  22. echmuktty ,സുരേഷ് ,ഉമേഷ്‌,ലെക്ഷ്മി മാം ,ദാസുണ്ണി,യൂസുഫ്ക ,ബിഗു,അബ്ദുല്‍ ,കംബ്ബാര്‍ ,കണ്ണൂരാന്‍
    കുട്ടിക്ക ,മാണിക്ക്യം ,മുകുന്ദേട്ടന്‍ ,കുഞ്ഞൂസ് .ജിഷാദ് ,എന്റെലോകം .റിയാസ് .ഹൈന മോള്‍
    സാബി ..എല്ലാവര്‍ക്കും നന്ദി .കഥ തുടക്കം കുറിച്ചിട്ടേ ഉള്ളൂ ..അടുത്ത പോസ്റ്റ്‌ ചെറുതാവില്ല
    കുട്ടിക്ക അങ്ങനെ വിടാന്‍ പറ്റുമോ ..നന്ദി ..

    മറുപടിഇല്ലാതാക്കൂ
  23. അപ്പോള്‍ നോവല്‍ തന്നെ ആണല്ലേ?
    എല്ലാരും ആകാംക്ഷയുടെ മുള്‍മുനയില്‍ ആണല്ലോ?
    അതുതന്നെ എഴുത്തിന്റെ കരുത്ത്.
    അടുത്ത ഭാഗം വരുമ്പോഴും ലിങ്ക് തരണം കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  24. തുടക്കത്തിന്‍ലെ ലക്ഷണം കണ്ടിട്ട് ഇത് ഒരു സൂപ്പര്‍ കഥയാവും എന്ന് തോന്നുന്നു,
    എവിടന്നോ കിട്ടിയ കൊച്ചിനെ കാശ് കൊടുത്ത് വാങ്ങി കൊണ്ട് പോവുന്നത് എന്തിന് ? നല്ല ഒരു ഭാഗത്ത് വെച്ചാണ് നിര്‍ത്തിക്കളഞ്ഞത് . വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് തന്നെ..

    അഭിനന്ദനങ്ങള്‍ ...
    ------------------------------------------------
    തുടര്‍ച്ചയിടുമ്പോള്‍ ലിങ്ക് മൈല്‍ ചെയ്യാന്‍ മറക്കല്ലെ.

    മറുപടിഇല്ലാതാക്കൂ
  25. തുടരൂ ഇനിയും വരാം. ഇത് വരെ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  26. ലീല ചേച്ചിക്കും വീ കെ ,മൈ ഡ്രീംസ് ,നും നന്ദി ..ജവൈരിയ വീണ്ടും വരുമല്ലോ ...
    ഹംസക്ക ..സ്പെഷ്യല്‍ നന്ദി ഉണ്ട് കേട്ടോ ...

    മറുപടിഇല്ലാതാക്കൂ
  27. വായിച്ചു... തുടര്‍ഭാഗങ്ങള്‍ പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  28. തുടക്കം കൊള്ളാം
    നോക്കട്ടെ എന്താണ് ഉദേശമെന്ന്

    മറുപടിഇല്ലാതാക്കൂ